
കെ എസ് ഇ ബി പെൻഷനേഴ്സ് കൂട്ടായ്മ യുടെ ഏകദിന ഉത്തരമേഖലാ നേതൃ പരിശീലന ക്യാമ്പ് കോഴിക്കോട് എഞ്ചിനീയേഴ്സ് ഹാളിൽ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് കളരി മുറിയിൽ അധ്യക്ഷതവഹിച്ചയോഗത്തിൽ ജനറൽ സെക്രട്ടറി വി പി രാധാകൃഷ്ണൻ, മേഖലാ സെക്രട്ടറി പി.വി. ദിനേശ് ചന്ദ്രൻ, ജില്ലാപ്രസിഡന്റ് പി ഐ അജയൻ, സെക്രട്ടറി കെ. സുരേഷ് ബാബു, കെ.പി.ലീന എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ചു റിട്ടയർഡ് ചീഫ് എഞ്ചിനിയർ എസ്.പരമേശ്വരൻ, എൻ ടി ജോബ്, എ വി വിമൽചന്ദ്, കെ.വിജയൻ, എം. മനോഹരൻ , വി പി രാധാകൃഷ്ണൻ, ബഷീർ ഇ. വി, അരവിന്ദാ ക്ഷൻ സി എന്നിവർ നേതൃത്വ പരീശിലന ക്യാമ്പിൽ ക്ലാസുകൾ നയിച്ചു. പി.ഐ. അജയൻ, 9446407893. ഫോട്ടോഅടിക്കുറിപ്പ്: കെ. എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ ഉത്തരമേഖല നേതൃ പരിശീലന ക്യാമ്പ് കോഴിക്കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ പി. മിനി ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുന്നു. പി.ഐ. അജയൻ, വി.പി. രാധാകൃഷ്ണൻ, ജോസഫ് കളരി മുറിയിൽ, പി.വി.ദിനേശ് ചന്ദ്രൻ എന്നിവർ സമീപം.
Photo Courtesy - Google










